വധശ്രമക്കേസിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് കോടതി ജാമ്യം അനുവദിച്ചു

  1. Home
  2. Kerala

വധശ്രമക്കേസിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് കോടതി ജാമ്യം അനുവദിച്ചു

Jake c thomas


വധശ്രമക്കേസിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് കോടതി ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷനൽ സബ് കോടതിയാണ് കേസിൽ അഞ്ചാം പ്രതിയായിരുന്ന ജെയ്കിന് ജാമ്യം അനുവദിച്ചത്.
2012ൽ എംജി സർവകലാശാലയിലേക്ക് യൂത്ത് ഫ്രണ്ട്(എം) നടത്തിയ മാർച്ചിനു നേരെ ക്യാംപസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞതാണ് കേസ്‌. കല്ലേറിൽ അന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന മൈക്കിൾ ജയിംസിന്റെ ചെവി മുറിഞ്ഞിരുന്നു.
പുതുപ്പള്ളിയിൽ മൂന്നാംവട്ടം മത്സരിക്കാനൊരുങ്ങുന്ന ജെയ്ക്, ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വരണാധികാരി കോട്ടയം ആർഡിഒ വിനോദ് രാജ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ജെയ്ക്കിനു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.