കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്‌; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

  1. Home
  2. Kerala

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്‌; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

Sreeram basheer


മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബർ 11-ന് ഹാജരാകണമെന്നാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറാണ് ഉത്തരവിട്ടത്. 
നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീറാം സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകിയിരുന്നു. എന്നാൽ നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം തള്ളിയ സുപ്രീംകോടതി, കൊലപാതക കുറ്റത്തിൽ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഇതോടെയാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.
2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.