കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആക്ടീവ് കേസുകൾ 1400 കടന്നു

കേരളത്തിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു . 24 വയസുള്ള യുവതിയാണ് ബാധയെ തുടർന്ന് മരിച്ചത് . കേരളത്തിൽ 1400 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തു . 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്താകെ 3758 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. മഹാരാഷ്ട്രയിലും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.