മാസപ്പടി കേസിൽ സിപിഐഎമ്മിനെ പിന്തുണയ്ക്കാതെ സിപിഐ; 'രാഷ്ട്രീയം വേറെ, ബിസിനസ് വേറെ' ;ബിനോയ് വിശ്വം
മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെയും ബിസിനസ് വേറെയുമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐക്ക് ഇത്തരം കാര്യങ്ങളിൽ താൽപര്യമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മാസപ്പടി കേസിലെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിലേക്കും തുടർന്ന് പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും നീളുന്നതിനിടെയാണ് സിപിഐയുടെ വ്യത്യസ്ത നിലപാട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഉയർന്നിട്ടുണ്ട്.
