പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ; വിട്ടുവീഴ്ചയില്ലെന്ന് പി പി സുനീർ

  1. Home
  2. Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ; വിട്ടുവീഴ്ചയില്ലെന്ന് പി പി സുനീർ

image


പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് സിപിഐ ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും, ഈ വിഷയം മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഉപനേതാവ് പദവി എന്നത് ഒരു 'അടഞ്ഞ അധ്യായമാണെന്ന്' പ്രതിപക്ഷനേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്.പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീ യിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി പി സുനീർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കഴിഞ്ഞദിവസം കെ രാജൻ പറഞ്ഞിരുന്നു.