സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ
കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഐഷ പോറ്റിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.പാർട്ടിയുടെ അഭിമാനമായി തുടരുന്നതിൽ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുൻഷി പറഞ്ഞു.മൂന്നു പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയത്.കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
സഖാക്കളോട് സ്‌നേഹം മാത്രമാണ്. പാർട്ടിയുടെ വഴികളെല്ലാം മാറി. ചില ഡിസിഷൻ മേക്കേഴ്‌സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ താനാക്കിയതിൽ മുമ്പ് പ്രവർത്തിച്ച പാർട്ടി സഹായിച്ചു. തന്നെ വർഗ വഞ്ചക എന്ന് വിളിച്ചേക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. താൻ ആരെയും കുറ്റപ്പെടുത്താൻ ഒരുക്കമല്ല. എല്ലാ പാർട്ടിയോടും തനിക്ക് ഇഷ്ടമാണ്. ജീവനുള്ള കാലത്തോളം മനുഷ്യരൊപ്പം കാണും. പാർട്ടി സന്തോഷം നൽകിയതുപോലെ ദുഃഖവും നൽകി. താൻ നല്ല വരുമാനമുള്ള വക്കിലായിരുന്നു. സ്വന്തം ജീവിത സന്തോഷം വരെ രാഷ്ട്രീയ ജിവിതത്തിനായി മാറ്റിയെന്നും അയിഷാ പോറ്റി പറഞ്ഞു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിസ് ഐഷ പോറ്റി മത്സരിക്കും. മുൻപ് സിപിഎമ്മിൽ നിന്ന് മത്സരിച്ച് 3 തവണ കൊട്ടാരക്കര എംഎൽഎയായിരുന്നു ഐഷ.
