മുതിർന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു

  1. Home
  2. Kerala

മുതിർന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു

cpm


സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യസമര സേനാനിയുമായ  എൻ.ശങ്കരയ്യ (102) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് കുറെക്കാലമായി വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം പനിയും ശ്വാസതടസവും കാരണം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1964 ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി, സിപിഎമ്മിനു രൂപം നൽകിയവരിലൊരാളാണ് അദ്ദേഹം. 

സിപിഎം ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, സിപിഎം. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സിപിഎം. കേന്ദ്രകമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.  എഴുത്തുകാരൻ, സംഘാടകൻ എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭാര്യ പരേതയായ നവമണി അമ്മാൾ. മൂന്നു മക്കളുണ്ട്.