രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; നാല് സിപിഎം അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നു

  1. Home
  2. Kerala

രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; നാല് സിപിഎം അംഗങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നു

CPM


25 വർഷമായി ഭരിക്കുന്ന രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടപ്പെട്ടു. രൂക്ഷമായ വിഭാഗീയത തുടർന്ന് പാര്‍ട്ടിയുമായി അകന്ന പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിനൊപ്പം ചേര്‍ന്ന് 4 സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

 

നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് കുട്ടനാട്ടില് 300 ലേറെ പേർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് രാജേന്ദ്രകുമാർ ആയിരുന്നു.

 13 അംഗ പഞ്ചായത്തിൽ സിപിഎമ്മിന് 9ഉം യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതിൽ സിപിഎമ്മിന്‍റെ നാല് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.

ഇതോടെ കാല്‍ നൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫിന് ലഭിച്ചു.