ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സി പി എം

  1. Home
  2. Kerala

ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നൽകി സി പി എം

image


കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് സി പി എം അംഗത്വം പുതുക്കി നൽകി. മൂന്നു വർഷത്തിന് ശേഷമാണ് അംഗത്വം പുനഃസ്ഥാപിക്കുന്നത്.2020ൽ ലഹരിക്കേസിൽ അകപ്പെട്ടതിനു പിന്നാലെയാണ് ബിനീഷിന് പാർട്ടി അംഗത്വം നഷ്ടപ്പെട്ടത്. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ബിനീഷ് ഇഡിയുടെ അറസ്റ്റിലായത്. പിന്നീട് 2023ൽ കേസിൽ നിന്ന് അദ്ദേഹം കുറ്റവിമുക്തനായി.അതിനു ശേഷം പലതവണ ബിനീഷ് അംഗത്വം പുതുക്കാനായി അപേക്ഷിച്ചിരുന്നുവെങ്കിലും പാർട്ടി തയാറായിരുന്നില്ല. ജില്ലാ നേതൃത്വം അംഗത്വത്തിനായി ശുപാർശ ചെയ്തിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു പതിവ്.തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശാഖയിലാണ് ബിനീഷിന് അംഗത്വം നൽകിയത്