സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിൻ്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ദില്ലിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിൻ്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.