കോങ്ങാട്ട് സിപിഎം-കോൺഗ്രസ് സംഘർഷം; സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട് കോങ്ങാട്ട് സിപിഎം-കോൺഗ്രസ് സംഘർഷം. കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. കോങ്ങാട് പഞ്ചായത്തിൽ അഴിമതി നടക്കുന്നതായി ആരോപിച്ചായിരുന്നു കോൺഗ്രസ് യോഗം സംഘടിപ്പിച്ചത്.
യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകർ വേദിയിലേക്ക് എത്തിയതോടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു.
