കാസർകോട്ട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ ഗർത്തം

കാസർകോട് ദേശീയപാത പ്രവൃത്തി നടക്കുന്ന പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പാർശ്വ റോഡിൽ ഗർത്തം. ബുധനാഴ്ച രാവിലെയാണ് ഗർത്തം രൂപപ്പെട്ടത്.നാലടിയോളം ആഴത്തിലാണ് ഗർത്തം രൂപം കൊണ്ടത്. .
പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്ക് വിദ്യാർഥികൾ കടന്നുപോകുന്ന വഴി കൂടിയാണിത്. അധ്യാപകരെത്തി അപകട മുന്നറിയിപ്പ് നൽകി. തുടർന്ന് കരാർ കമ്പനിയുടെ എൻജിനിയർമാരും തൊഴിലാളികളുമെത്തി ഗർത്തത്തിൽ മണ്ണിട്ട് ഉറപ്പിച്ചു