പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

  1. Home
  2. Kerala

പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

Surendran


പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം എട്ടിന് കളമശ്ശേരി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സുരന്ദ്രേന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും മോൻസൺ പണം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബിന്ദുലേഖയെ ചോദ്യം ചെയ്യുന്നത്.

പുരാവസ്തു തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സുരേന്ദ്രനെ  ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ബിന്ദുലേഖക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.