പിഎസ്സി ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം

  1. Home
  2. Kerala

പിഎസ്സി ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം

 vd satheeshan 


പിഎസ്സിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . പരീക്ഷാ ക്രമക്കേടുകള്‍ അടക്കമുള്ള പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കെഎഎസ് പരീക്ഷയെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭായോഗശേഷം കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കുമോ അന്വേഷിക്കേണ്ടത് എന്നതടക്കം ആഭ്യന്തരവകുപ്പ്, പരാതികളുടെ ഗൗരവം അനുസരിച്ച് തീരുമാനിക്കും. അത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, പരാതികൾ അന്വേഷിക്കാതെ തീരുമാനത്തിലെത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത തകർക്കാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.