നിലപാടുകൾ കാരണം വോട്ട് കുറഞ്ഞു; മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമ‍ർശനം

  1. Home
  2. Kerala

നിലപാടുകൾ കാരണം വോട്ട് കുറഞ്ഞു; മണ്ണാർക്കാട് ഏരിയാ സമ്മേളനത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമ‍ർശനം

pk-sasi


മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ പാലക്കാട്ടെ സിപിഎം നേതാവ് പി.കെ ശശിക്കെതിരെ രൂക്ഷവിമർശനം. പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും പ്രതിനിധികളുമാണ് വിമ‍ർശനം ഉന്നയിച്ചത്. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ  മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കി, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റി, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം  ഇതിന് കാരണമെന്നും ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു. 

പികെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് സമ്മേളനത്തിൽ  ആവശ്യമുയ‍ർന്നു. പികെ ശശി വകമാറ്റിയ ഫണ്ട് തിരിച്ചു പിടിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.