സുകുമാരൻ നായർക്കെതിരായ വിമർശനം: ഗണേഷ് കുമാറിനെ കരയോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ

  1. Home
  2. Kerala

സുകുമാരൻ നായർക്കെതിരായ വിമർശനം: ഗണേഷ് കുമാറിനെ കരയോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ

ganesh-kumar


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ. ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് താലൂക്ക് യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

എൻ.എസ്.എസ് സംഘടനയെയും ജനറൽ സെക്രട്ടറിയെയും തുടർച്ചയായി ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് ഗണേഷ് കുമാർ സ്വീകരിക്കുന്നത്. ഗണേഷിന്റെ നടപടിയിൽ പ്രതിഷേധിച്ച് കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഓഗസ്റ്റ് 15-ന് ചേരുന്ന യൂണിയൻ പൊതുയോഗത്തിൽ വച്ച് ഇത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻ പിള്ളയും സെക്രട്ടറി സി. അനിൽകുമാറും അറിയിച്ചു.

അതേസമയം, സംഘടനയിലെ ഏകാധിപത്യപരമായ നിലപാടുകൾക്കെതിരെ സംസാരിക്കുന്നത് തന്റെ ശീലമാണെന്നും എൻ.എസ്.എസിനെയോ കരയോഗങ്ങളെയോ അല്ല, മറിച്ച് പ്രസ്ഥാനത്തെ തെറ്റായ വഴിക്ക് നയിക്കുന്നവരെയാണ് എതിർക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് ഗണേഷ് കുമാർ ഇന്നും ഫേസ്ബുക്കിലൂടെ വിമർശനം തുടർന്നിരുന്നു.