ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനം; സ്വതന്ത്ര മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്ന് ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച കൊച്ചിയിലെ മാധ്യമപ്രവർത്തകന്റെ വീട്ടിൽ നിന്നും എടിഎസ് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. നിലവിൽ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്. മഹാരാഷ്ട്ര എടിഎസും ഐബി ഉദ്യോഗസ്ഥരും ചേർന്നാണ് റിജാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു. മൊയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിന് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.