പൊലീസ് ബസിനുള്ളിൽ സിആർപിഎഫ് കയ്യേറ്റമെന്ന് ജോൺ ബ്രിട്ടാസ്; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;സന്ദർശിച്ച് എംഎ ബേബി

  1. Home
  2. Kerala

പൊലീസ് ബസിനുള്ളിൽ സിആർപിഎഫ് കയ്യേറ്റമെന്ന് ജോൺ ബ്രിട്ടാസ്; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;സന്ദർശിച്ച് എംഎ ബേബി

image


ഡൽഹിയിൽ പ്രതിഷേധത്തിനിടെ പൊലീസ് ബസിനുള്ളിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ ക്രൂരമായി കയ്യേറ്റം ചെയ്തെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. താൻ പാർലമെന്റ് അംഗമാണെന്ന് ആവർത്തിച്ച് അറിയിച്ചിട്ടും അഞ്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് ബസിലെ സീറ്റിലേക്ക് ബലമായി അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.സംഭവത്തെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോൺ ബ്രിട്ടാസിനെ ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് എന്നിവക്ക് ബ്രിട്ടാസിനെ വിധേയനാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയായിരുന്നു സംഭവം.സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശുപതിയിൽ എത്തി ബ്രിട്ടാസിനെ സന്ദർശിച്ചു