ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും

  1. Home
  2. Kerala

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; ന്യൂനമർദമായി ശക്തിപ്രാപിച്ചേക്കും

     heavy rain    


വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലും മഴയ്ക്ക് സാധ്യത.ഓഗസ്റ്റ് 12ഓടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം.അതേസമയം, മധ്യപ്രദേശിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദം നിലവിൽ തുടരുകയാണ്. ഓഗസ്റ്റ് 10 മുതൽ 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴക്കുള്ള സാധ്യതതാണ് പ്രവചിച്ചിരിക്കുന്നത്