കോഴിക്കോട് സിലിണ്ടർ പൊട്ടിത്തെറിച്ചു;അടുക്കള പൂർണമായും നശിച്ചു

  1. Home
  2. Kerala

കോഴിക്കോട് സിലിണ്ടർ പൊട്ടിത്തെറിച്ചു;അടുക്കള പൂർണമായും നശിച്ചു

fire      


കോഴിക്കോട് കാക്കൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കാക്കൂർ സ്വദേശി രാഘവന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി അടുക്കളയിലെ വൈദ്യുതി സ്വിച്ച് ഇട്ടപ്പോൾ ഉണ്ടായ സ്പാർക്കിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ രാഘവനെ ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടർന്ന് വീട്ടിന്റെ അടുക്കള പൂർണമായും കത്തി നശിച്ചു.