കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

  1. Home
  2. Kerala

കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

karipur airport


കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർ വിമാനകൂലി ഇനത്തിൽ മറ്റുളവരെക്കാൾ ഇരട്ടി തുക നൽകണം. ഹജ്ജ് യാത്രക്കായി കരിപ്പൂർ തിരഞ്ഞെടുത്തവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. 14464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർത്ഥാടകർ തിരഞ്ഞെടുത്തത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവരെക്കാൾ 80,000 രൂപയോളം അധികം കരിപ്പൂരിൽ നൽകണം. ഇതോടെ ആശങ്കയിലായ തീർത്ഥാടകർ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി എം പി അബ്ദുസ്സമദ് സമദാനി എംപിയ്ക്ക് കത്തയച്ചു.

തീരുമാനം വിവേചനവും അനീതിയുമാണെന്ന് സമദാനി പറഞ്ഞു. കരിപ്പൂർ വിമാനത്താവളം വഴി പോകുന്നവർ നൽകേണ്ടത് 1,65,000 രൂപയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവർ 86,000 രൂപ മാത്രം നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.