രാഖിശ്രീയുടെ മരണം; പെൺകുട്ടിയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾ

ചിറയിന്‍കീഴിൽ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി രാഖിശ്രീയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കൾ. ചിറയൻകീഴ് സ്വദേശിയായ ഈ യുവാവ് അടുത്തിടെയാണ് ഗൾഫിൽ നിന്നും വന്നത്. തന്റെ കൂടെ ജീവിച്ചില്ലെങ്കിൽ ജീവിതം നശിപ്പിക്കുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും രക്ഷിതാക്കൾ മൊഴി നൽകി.
ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന രാഖിശ്രീക്ക് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ടായിരുന്നു. ഫലമറിഞ്ഞശേഷം അടുത്ത ദിവസം രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുത്തിരുന്നു.
അന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ ശുചിമുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ചിറയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.