പൊലീസുകാർക്കെതിരെ വധഭീഷണി; വി.ജോയ് എംഎൽഎക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസ്

  1. Home
  2. Kerala

പൊലീസുകാർക്കെതിരെ വധഭീഷണി; വി.ജോയ് എംഎൽഎക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസ്

image


പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയാണ് വി.ജോയ് എംഎൽഎ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്‌ഐ ഗോകുൽ ജി. എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിനിടെയാണ് സംഭവം.

മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പൊലീസിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. 'പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും' എന്ന വി.ജോയിയുടെ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.