'തീരുമാനങ്ങൾ ഏകപക്ഷീയം; പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ': മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്

  1. Home
  2. Kerala

'തീരുമാനങ്ങൾ ഏകപക്ഷീയം; പലതും അറിയുന്നത് മാധ്യമങ്ങളിലൂടെ': മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്

adoor prakash


യു.ഡി.എഫ് നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തി പരസ്യമാക്കി എം.പിയും മുന്നണി കൺവീനറുമായ അടൂർ പ്രകാശ്. മുന്നണിയിലെ കാര്യങ്ങളൊന്നും കൺവീനർ എന്ന നിലയിൽ തന്നെ അറിയിക്കുന്നില്ലെന്നും ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണിയിലെ ഏകോപനക്കുറവിലും അവഗണനയിലുമുള്ള ശക്തമായ അമർഷം എ.ഐ.സി.സി നേതൃത്വത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തകാലത്തൊന്നും യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുൻകൈ എടുത്ത് യോഗം വിളിച്ചുചേർക്കേണ്ട മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി അതിന് തയാറാകുന്നില്ലെന്ന് ആരോപിച്ചു. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള വിഷയങ്ങളിൽ കൺവീനറുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. കൂടാതെ, ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടങ്ങൾക്കിടെ യു.ഡി.എഫിനെതിരെ തിരിയുന്ന എസ്.എഫ്.ഐ ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്നും അടൂർ പ്രകാശ് രൂക്ഷമായി വിമർശിച്ചു.