കെഎസ് ഹരിഹരനെതിരെ രൂക്ഷ വിമർശനവുമായി ദീപാ നിഷാന്ത്; പറയുന്ന നാവല്ല, കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം

  1. Home
  2. Kerala

കെഎസ് ഹരിഹരനെതിരെ രൂക്ഷ വിമർശനവുമായി ദീപാ നിഷാന്ത്; പറയുന്ന നാവല്ല, കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം

DEEPA


ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ രൂക്ഷ വിമർശനവുമായി ദീപാ നിഷാന്ത്. പറയുന്ന നാവല്ല. ആ വിടന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം. തെളിയട്ടെ സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ, കുടഞ്ഞിടെന്നും ദീപ ഫേസ്ബുക്കിൽ കുറിച്ചു.

പറയുന്ന നാവല്ല… ആ വിടന്റെ അശ്ലീലപ്പറച്ചില്‍ കേട്ട് കയ്യടിക്കുന്ന ജനവും ചിരിച്ച് ഇളകി മറിയുന്ന നേതാക്കന്മാരുമാണ് ഏറ്റവും അശ്ലീലം!
തെളിയട്ടെ! സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ!
കുടഞ്ഞിട്! വേദിയിലും ഇന്‍ബോക്‌സിലും കമന്റ് ബോക്‌സിലും നീയൊക്കെ കുടഞ്ഞിട്! എന്നാണ് ദീപാ നിശാന്ത് കുറിച്ചത്.

‘ടീച്ചറുടെ പോണ്‍ വിഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വിഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”- എന്നാല്‍ ഹരിഹരന്‍ വേദിയില്‍ സംസാരിച്ചത്. വിഡി സതീശന് പുറമേ ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ സി അബു, ലീഗ് നേതാവ് പി എം എ സലാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.