തെരഞ്ഞെടുപ്പിൽ തോൽവി; യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

  1. Home
  2. Kerala

തെരഞ്ഞെടുപ്പിൽ തോൽവി; യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി

election candidate


തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ജീവനൊടുക്കി. അരുവിക്കര പഞ്ചായത്തിൽ മത്സരിച്ച വിജയകുമാർ നായരാണ് മരിച്ചത്.

ഫലപ്രഖ്യാപന ദിവസം ജീവനൊടുക്കാൻ ശ്രമിച്ച വിജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിജയകുമാർ മൂന്നാം സ്ഥാനത്തായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)