സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്;കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും

  1. Home
  2. Kerala

സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്;കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും

roji m john


ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രമോഷൻ, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ലക്ഷ്യം.

സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കുന്നത് വേഗത്തിലാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം. ഒന്നിടവിട്ടുള്ള ശനിയാഴ്ചകളിലാണ് ക്ലിനിക്ക് നടത്തുക.

സെപ്റ്റംബർ 23 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് അനക്സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സർവീസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കി ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ ക്ലിനിക്ക് സഹായിക്കുമെന്നാണ് വിലയിരുത്തൽ.