പ്രതിപക്ഷ ഉപനേതൃപദവി; സിപിഐഎം ഫോർമുല തള്ളി സിപിഐ, നിലപാടിൽ മാറ്റമില്ല

  1. Home
  2. Kerala

പ്രതിപക്ഷ ഉപനേതൃപദവി; സിപിഐഎം ഫോർമുല തള്ളി സിപിഐ, നിലപാടിൽ മാറ്റമില്ല

cpi  


പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ പദവി ഒഴിച്ചിടൽ ഫോർമുലയോട് എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം, സിപിഐ സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ചയാകാം. ഏതെങ്കിലും ഘട്ടത്തില്‍ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ചയാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ എൽഡിഎഫിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണെന്നും സിപിഐ ത്യാഗം ചെയ്യുന്നതുകൊണ്ടാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തിപ്പെടുത്തുന്നതിനാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. പദവി ഒഴിച്ചിടുമെന്ന സിപിഐഎം സമവായ ഫോർമുലയെക്കുറിച്ച് അറിയില്ലെന്നും മാധ്യമവാർത്തകളോട് പ്രതികരിക്കാനില്ലെന്നും ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോർമുല സംബന്ധിച്ച് പാർട്ടിയുമായി ആശയവിനിമയം നടന്നിട്ടില്ലെന്നും ഇത്തരം കാര്യങ്ങൾ യോഗങ്ങളിലാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം ആവർത്തിച്ചു.