ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ കേസ്
ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ കേസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം എന്നിവയിലെ ആറ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം.
സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻഫ്ലുവൻസർക്കെതിരായ തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
