വിജയ്ക്കും തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ പ്രതിഷേധം

  1. Home
  2. Kerala

വിജയ്ക്കും തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ പ്രതിഷേധം

image


തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. വിജയ്യുടെ ടിവികെ സർക്കാർ സിനിമാ മേഖലയിൽ നിന്നുള്ളവരെ വിവിധ സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നതിനെ പരിഹസിക്കുന്നതിനിടെയാണ് തൃഷയെ പരാമർശിച്ച് ഉദയകുമാർ വിവാദ പരാമർശം നടത്തിയത്.വിജയ്‌യുടെ 'പ്രിയപ്പെട്ട' തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുക എന്ന് ഉദയകുമാർ ചോദിച്ചത്. പരാമർശത്തിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ ഉദയകുമാറിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് പ്രതിഷേധിച്ചു.