ഡിജി കേരളം 2.0: മാസ്‌കോട്ട് വേഴാമ്പലുകൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം

  1. Home
  2. Kerala

ഡിജി കേരളം 2.0: മാസ്‌കോട്ട് വേഴാമ്പലുകൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം

image


കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുന്ന 'ഡിജി കേരളം'പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സംസ്ഥാനത്ത് തുടക്കം. സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് പദ്ധതിയുടെ മാസ്‌കോട്ടായി തിരഞ്ഞെടുത്തത്.
ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി എത്തുന്ന രണ്ട് വേഴാമ്പലുകൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്.

ഡിജിറ്റൽ സാക്ഷരത, കേരളീയ സംസ്‌കാരം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി (എഐ), സൈബർ സുരക്ഷ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ലളിതവും മനോഹരവുമായ പേരുകളാവണം നിർദേശിക്കേണ്ടത്. പേര് നൽകാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ നൽകിയിരുക്കുന്ന pdschemes@gmail.com മെയിൽ വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 13.