സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു മോഡൽ സ്‌കൂൾ; അദ്ധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തും

  1. Home
  2. Kerala

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു മോഡൽ സ്‌കൂൾ; അദ്ധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തും

school


സംസ്ഥാനത്ത് സ്‌കൂളുകളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ ജില്ലകളിലെയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.'സ്‌കൂളുകളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കൽ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി, ഡിഇഒ, എഇഒ, അദ്ധ്യാപകർ എന്നിവരുടെ പെർഫോമൻസ് വിലയിരുത്തും. 

എഐ സാങ്കേതിക വിദ്യ, ഡീപ്ഫെയ്ക്ക് എന്നിവ അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവച്ചു'- കെ എൻ ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.