ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്:തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയ കേസിൽ മൂന്ന് ജില്ലകളിൽ സിബിഐ റെയ്ഡ്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ സിബിഐ വ്യാപക പരിശോധന നടത്തി. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 16 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിർച്വൽ അറസ്റ്റിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് പരിശോധന. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകൾ, ഇവർക്കായി പണം സ്വീകരിക്കുന്നവർ, അവരുടെ അക്കൗണ്ടുകളിൽ നിന്ന് എവിടേക്ക് പണം കൈമാറുന്നു തുടങ്ങിയ കാര്യങ്ങളിലാണ് പരിശോധന.തട്ടിപ്പ് നടത്തുന്നവരുടെ സ്ഥാപനങ്ങൾ വീടുകൾ എന്നിവയെ കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടങ്ങളിലാണ് റെയ്ഡ്. . ആദ്യം കേസ് തൃശൂർ സൈബർ പൊലീസാണ് അന്വേഷിച്ചത്. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.
