ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കും; നടപടി ഉടൻ;ബി രാകേഷ്
ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ് വ്യക്തമാക്കി. സംഘടന യോഗത്തിനുശേഷം കൂടുതൽ തീരുമാനം ഉണ്ടാകുമെന്നും അദേഹം അറിയിച്ചു. കോടതി വിധിയെ മാനിക്കുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ സന്തോഷമുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദേഹം വ്യക്തമാക്കി.കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
