ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി ഉത്തരവ്
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പാസ്‌പോർട്ട് തിരികെ നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു.പുതിയ സിനിമയുടെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്ന് ദിലീപ് കോടതിയെ അറിയിച്ചു.ദിലീപ് സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകളുടെ പ്രാബല്യം അവസാനിച്ചുവെന്ന് കോടതി വ്യക്തമാക്കി.ശിക്ഷാവിധി വന്ന ദിവസം ഈ ഹർജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ്
വിദേശത്തേക്ക് പോയിരുന്നത്.
