കോഴിക്കോട് രൂപത അതിരൂപതയായി: ഡോ. വർഗീസ് ചക്കാലക്കൽ ആദ്യ ആർച്ച് ബിഷപ്പായി ചുമതലയേറ്റു

  1. Home
  2. Kerala

കോഴിക്കോട് രൂപത അതിരൂപതയായി: ഡോ. വർഗീസ് ചക്കാലക്കൽ ആദ്യ ആർച്ച് ബിഷപ്പായി ചുമതലയേറ്റു

kozhikode arch diocese-dr varghese chakkalakkal


കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി. ആദ്യ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്ഥാനാരോഹണം ചെയ്തു. കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവാലയത്തിലായിരുന്നു ചടങ്ങുകൾ. വരാപ്പുഴ, തിരുവനന്തപുരം എന്നിവയ്ക്കു ശേഷം കേരളത്തിലെ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപത നിലവിൽ വന്നത്.

വത്തിക്കാനിലെ ഇന്ത്യൻ അപ്പോസ്തലിക് നൂൺഷാ ഡോ. ലിയോ പോൾദോ ജിറെല്ലിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് വർഗീസ് ചക്കാലക്കൽ പിതാവിന്റെ സ്ഥാനാരോഹണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിൽ വിവിധ രൂപതകളിൽ നിന്നെത്തിയ മെത്രാപ്പോലീത്തമാർ, രൂപതാ മെത്രാൻമാർ, വികാരി ജനറൽമാർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, റെക്ടർമാർ, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക മേഖലയിൽനിന്നുള്ളവർ, പിതാവിന്റെ കുടുംബാംഗങ്ങൾ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.