വാരിക്കോരി 'എ പ്ലസ് '; വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

  1. Home
  2. Kerala

വാരിക്കോരി 'എ പ്ലസ് '; വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

ss


വാരിക്കോരി എ പ്ലസ് എന്ന വിമർശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. സർക്കാരിൻറെ  നയമോ അഭിപ്രായമോ അല്ല പറഞ്ഞത്.ചോദ്യ പേപ്പർ തയ്യാറാക്കാനുള്ള യോഗത്തിൽ ചർച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സർക്കാർ നയത്തെയോ മൂല്യ നിർണ്ണയ രീതിയേയോ തരം താഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശം വലിയ വിവാദമാവുകയും വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടുകയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം.

പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി തള്ളിരുന്നു. മൂല്യ നിർണ്ണയത്തിൽ അടക്കം  നിലവിലെ സമീപനത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കിരുന്നു.