കൊല്ലം പുത്തൂരിൽ മദ്യപാനത്തിനിടെ തർക്കം; യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

  1. Home
  2. Kerala

കൊല്ലം പുത്തൂരിൽ മദ്യപാനത്തിനിടെ തർക്കം; യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

kollam murder


കൊല്ലം പുത്തൂർ മുഴിക്കോടിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. മുഴിക്കോട് സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ ആദർശിനെ ധാരളമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.