ടച്ചിങ്സ് കൊടുക്കാത്തതിന് തർക്കം; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

  1. Home
  2. Kerala

ടച്ചിങ്സ് കൊടുക്കാത്തതിന് തർക്കം; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

crime scene


തൃശ്ശൂർ പുതുക്കാട് ബാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രൻ (61) ആണ് മരിച്ചത്. ആമ്പല്ലൂർ സ്വദേശി പിടിയിൽ. ഞായറാഴ്ച അർദ്ധരാത്രിയോടെ പുതുക്കാട് മെഫെയർ ബാറിലാണ് സംഭവം.11 മണിവരെ ബാർ ഉണ്ടായിരുന്നു. അതിനുശേഷം ജീവനക്കാരൻ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയം പ്രതി ഹേമചന്ദ്രനെ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു.  ഞായറാഴ്ച ഉച്ചയ്ക്ക് ബാറിൽ വച്ച് ടച്ചിങ്സ് കൊടുത്തതുമായി ബന്ധപ്പെട്ട് മറ്റു ജീവനക്കാരുമായി പ്രതി തർക്കമുണ്ടായിരുന്നു. ജീവനക്കാർ പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പറയുന്നു.