ഉപനേതൃപദവി തർക്കം; കേന്ദ്ര നേതൃത്വത്തെ സമീപിച്ച് ബിനോയ് വിശ്വം

  1. Home
  2. Kerala

ഉപനേതൃപദവി തർക്കം; കേന്ദ്ര നേതൃത്വത്തെ സമീപിച്ച് ബിനോയ് വിശ്വം

image


സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം നൽകില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം സിപിഎം കേന്ദ്ര നേതൃത്വത്തെ സിപിഐ സംസ്ഥാന നേതൃത്വം നേരിട്ടറിയിച്ചു.സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബിയെ ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തീരുമാനം അപ്രതീക്ഷിതമാണെന്നും മുന്നണി മര്യാദയുടെ ലംഘനമാണെന്നും പറഞ്ഞു.

കേരളത്തിലെ എൽഡിഎഫിന്റെ കെട്ടുറപ്പിനെ തീരുമാനം ബാധിക്കാതിരിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പിണറായിയുടെ പ്രസ്താവന എൽഡിഎഫിൽ മുൻപില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയെയും ബിനോയ് അറിയിച്ചു. ഇക്കാര്യത്തിൽ ബേബിയുടെ ഇടപെടൽ തേടണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിലെ സാഹചര്യം കണക്കിലെടുത്താണ് ബിനോയ് വിശ്വം എം. എ. ബേബിയെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ബേബി ഡൽഹിയിലെത്തിയ ശേഷം അദ്ദേഹത്തെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്ന് ഡി. രാജ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.