മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി

മലപ്പുറം വളാഞ്ചേരിയിൽ യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ് സോണുകളും പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്.അതിനാൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരുന്നു. ഇത് കൂടാതെ മാറാക്കര, എടയൂർ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.