വിശ്വാസത്തെ മുറിപ്പെടുത്തരുത്, പി.ബാലചന്ദ്രന്‍ എംഎല്‍എയെ പരസ്യമായി ശാസിച്ച് സി.പി.ഐ

  1. Home
  2. Kerala

വിശ്വാസത്തെ മുറിപ്പെടുത്തരുത്, പി.ബാലചന്ദ്രന്‍ എംഎല്‍എയെ പരസ്യമായി ശാസിച്ച് സി.പി.ഐ

BALACHANDRAN


രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പി ബാലചന്ദ്രന്‍ എം എല്‍ എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

തന്‍റെ  ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്‍റെ  ഭാഗത്തുനിന്ന് പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്തവിധത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാര്‍ട്ടി വിലയിരുത്തിയത്.

ഇത്തരം പ്രവര്‍ത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വി എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എന്നിവരും പങ്കെടുത്തിരുന്നു.