വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയം കലർത്തേണ്ട; കുറ്റക്കാരെ മുഴുവൻ പിടികൂടണം - എം.ടി. രമേശ്

  1. Home
  2. Kerala

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയം കലർത്തേണ്ട; കുറ്റക്കാരെ മുഴുവൻ പിടികൂടണം - എം.ടി. രമേശ്

IMAGE


വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ്. കേസിലെ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു. കേസിൽ അറസ്റ്റിലായ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളാണ്.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് എം.ടി രമേശ്. തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി എന്നും എം.ടി രമേശ് പറഞ്ഞു