ആലുവയിലെ ഹാലോവീൻ പാർട്ടിയിൽ ലഹരി ഉപയോഗവും പോക്‌സോ കേസും; സംഘാടകൻ അറസ്റ്റിൽ

  1. Home
  2. Kerala

ആലുവയിലെ ഹാലോവീൻ പാർട്ടിയിൽ ലഹരി ഉപയോഗവും പോക്‌സോ കേസും; സംഘാടകൻ അറസ്റ്റിൽ

police      


ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമവും നടന്നതായി പരാതി. സംഭവത്തിൽ പാർട്ടി സംഘാടകനായ കടവന്ത്ര സ്വദേശി അലക്സിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തതായാണ് വിവരം. ഹാലോവീൻ ആഘോഷത്തിനിടെ മദ്യം വിളമ്പിയിരുന്നതായി വ്യക്തമായിട്ടുണ്ട്. മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തും.

പാർട്ടിയെക്കുറിച്ച് പൊലീസിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, പാർട്ടിയിൽ അതിഥികളായി പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉൾപ്പെട്ടിരുന്നതായി സൂചനകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.