മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

  1. Home
  2. Kerala

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവം; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

aswanth kok


മദ്യപിച്ച് അപകടനിലയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പിടിയിലായ പ്രമുഖ സിനിമാ വ്ലോഗറും യുട്യൂബറുമായ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. സംഭവത്തിൽ തുടർനടപടികളുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത അശ്വന്തിന്റെ ഥാർ എസ്.യു.വിയിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെ എരഞ്ഞിപ്പാലം മിനി ബൈപ്പാസിലായിരുന്നു സംഭവം. അശ്വന്ത് കോക്ക് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിലും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലും ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച ഇയാൾ സ്ഥലത്തെത്തിയ പോലീസിനോടും തട്ടിക്കയറി. വാഹന ഉടമകളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.