വടകരയിൽ എം.പി ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
കോൺഗ്രസ് നേതാവും വടകര എം.പി യുമായ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ .വടകര ടൗണിൽ വച്ചാണ് വാഹനം തടഞ്ഞത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കാറിൽ നിന്ന് ഇറങ്ങി ഷാഫി പറമ്പിൽ പ്രതികരിച്ചു. വടകര അങ്ങാടിയിൽ നിന്ന് ആരെയാ പേടിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. താൻ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകരോട് ഷാഫി പറഞ്ഞു.
