'യുവതീയുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസം': പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ

  1. Home
  2. Kerala

'യുവതീയുവാക്കളെ ചൂലെടുത്ത് ഓടിച്ച് മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസം': പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ

MAHILA


കോഴിക്കോട് കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ  വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. 

കോഴിക്കോട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്‌കാരിക കേരളത്തിനു യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. 

ഇന്നലെയാണ് കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞത്.