ഓർഡിനറി ബസിൽ മാത്രം ഫ്രീ എന്ന് നേരത്തെ പറഞ്ഞിരുന്നില്ല'; പ്രിയദർശിനി പദ്ധതിയെ 'തട്ടിപ്പ്' എന്ന് വിമർശിച്ച് എം.വി. ഗോവിന്ദൻ, ഉദ്ഘാടനച്ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കും
സ്ത്രീകൾക്കായി യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റി എന്നും അദ്ദേഹം ചോദിച്ചു. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവാണ്. അതിനാൽ ഇത് ജനങ്ങളെ പറ്റിക്കുന്ന നടപടിയാണ്. സർക്കാർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാണ്എം എന്നും.വി. ഗോവിന്ദൻ വിമർശിച്ചു.
അതേസമയം, എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി സി.പി. ജോൺ രംഗത്തെത്തി. 'സിപിഎമ്മിന് വിനാശകാലേ വിപരീത ബുദ്ധിയാണ്. പല തെറ്റുകളും അവർ പിന്നീട് തിരുത്താറുണ്ട്. ഇതും അത്തരത്തിലൊന്നാകുമെന്നാണ് പ്രതീക്ഷ. തൊഴിലാളി സ്ത്രീകൾക്ക് ഏറെ ഉപയോഗപ്പെടുന്ന പദ്ധതിയാണിത്. ആ പദ്ധതി ഒരു തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ ബഹിഷ്കരിച്ചാൽ എന്ത് ചെയ്യും? ഇത് ചരിത്രപരമായ വിഡ്ഢിത്തമാണ് എന്നും മന്ത്രി പറഞ്ഞു.
