ജപ്പാനിൽ ഭൂചലനം;റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പും

  1. Home
  2. Kerala

ജപ്പാനിൽ ഭൂചലനം;റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പും

image


ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ്. ഏകദേശം 1 മീറ്റർ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎച്ച്‌കെ അറിയിച്ചു. അതിനാൽ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.