കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം
കൈക്കൂലി കേസിൽ അറസ്റ്റിലായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം നൽകിയത്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുള്ള കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ശേഖർ കുമാറിനെതിരെയുള്ള കേസ്. എന്നാൽ തനിക്കെതിരെയുള്ളത് വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയിൽ ശേഖർ കുമാർ പറഞ്ഞു.
